വിശുദ്ധ റമളാൻ ആത്മാവിൻറെ മാധുര്യം നുകരാൻ വിശ്വാസിയെ സഹായിക്കും – ഐ.ഐ.സി സംഗമം

0 0
Read Time:2 Minute, 18 Second

ആത്മാവിൻരെ മാധുര്യം നുകരാൻ വിശുദ്ധ റമളാൻ വിശ്വാസിയെ സഹായിക്കുന്നതാണെന്ന് ഇന്ത്യൻ ഇസ്’ലാഹി സെൻ്റർ കേന്ദ്ര ദഅ് വ വകുപ്പിന് കീഴിൽ വിശുദ്ധ റമളാനിന് മുന്നോടിയായി ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അഹ് ലൻ വ സഅലൻ യാ റമളാൻ സംഗമം വ്യക്തമാക്കി. റമളാൻ മാസത്തെ അള്ളാഹുവിൻരെ ദിവ്യവചനങ്ങൾ കൊണ്ട് ധന്യമാക്കി ലോക സന്മാർഗ്ഗ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ ഇറക്കി. മനുഷ്യൻ ഏറ്റവുമധികം കൊതിക്കേണ്ടത് നരകവിമുക്തിയെന്നതിനാലാണ് റമളാൻ മോചനത്തിൻറെയും പുണ്യങ്ങൾ വാരിവിതറുന്നതിൻറെയും മാസമെന്ന് പറയുന്നത്. മാലാഖമാർ വിശ്വാസികൾക്ക് വേണ്ടി പാപമോചനാർഥന നടത്തും. റമളാൻ വ്രതവും ഖുർആൻ സാന്നിധ്യവും മനുഷ്യൻറെ മനോമുകരത്തെ വിശുദ്ധമാക്കുന്ന മഹത്തായ ആരാധനയാണ്. ദാസന്മാർക്ക് വലിയ ഔദാര്യപൂർവ്വവും ആദരപൂർവ്വവുമായ പ്രതിഫലം നൽകുന്ന അവസരം വന്നിട്ട് അനുസരിക്കുന്നതിൽ നാം വിമുഖത കാണിക്കരുതെന്ന് സംഗമത്തിൽ സംസാരിച്ചവർ വിശദീകരിച്ചു. 

സംഗമം സൽസബീൽ ചാരിറ്റബിൽ പ്രതിനിധി ശൈഖ് ഈദ് അസ്വമാദി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്’ലാഹി സെൻ്റർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. പ്രതീക്ഷയാണ് റമദാൻ എന്ന വിഷയത്തിൽ അബ്ദുൽ അസീസ് സലഫിയും റമളാനിൽ ശ്രദ്ധിക്കേണ്ടത് എന്ന വിഷയത്തിൽ അബ്ദുന്നാസർ മുട്ടിലും ക്ലാസെടുത്തു. ശ്രോതാക്കളുട സംശയങ്ങൾക്ക് പണ്ഡിതോചിത മറുപടി നൽകി. സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, അയ്യൂബ് ഖാൻ, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു. റയാൻ ആരിഫ് ഖിറാഅത്ത് നടത്തി.  

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *